ദമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സോറില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അധികവും അഭയം തേടിയെത്തിയവരാണ്. 140 ലെറെ പേര്‍ക്ക് പരിക്കുണ്ട്.
യൂഫ്രട്ടീസ് നദിക്കരയിലെ തെരുവിലാണ് ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയത്. ചാവേറാക്രമണ വാര്‍ത്ത പുറത്തു വന്നതോടെ പലായനം വീണ്ടും ശക്തമായി.
ഇറാഖിലും സിറിയയിലും ഐ.എസിന് സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും വലിയ തോതില്‍ ആള്‍നാശമുണ്ടാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here