ഇന്ത്യ ന്യൂസീലാന്‍ഡ് 20-20 മത്സരം; ടീമുകള്‍ തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ നടക്കുന്ന 20-20 ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ തലസ്ഥാനത്ത് എത്തി.

പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇരു ടീമംഗങ്ങളെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വരവേറ്റു. സ്വീകരണത്തിനുശേഷം ടീമുകള്‍ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍, താമസം ഒരുക്കിയിരുന്ന കോവളത്തെ ഹോട്ടല്‍ റാവിസ് ലീലയിലെത്തി.

ഹോട്ടലില്‍ താരങ്ങള്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ഇരു ടീമുകള്‍ക്കും പരസ്പരം കാണാന്‍ പറ്റാത്ത രീതിയിലാണ് താമസം ക്രമീകരിച്ചിരിക്കുന്നത്.

പ്രത്യേക ജിംനേഷ്യം,പൂള്‍ സൗകര്യം എന്നിവയും ടീമുകള്‍ക്കായി റാവീസില്‍ തയ്യാറാണ്.മല്‍സരത്തിന് മുന്നോടിയായുള്ള സ്‌പോട്‌സ് ഹബ്ബിലെ പരിശീലനം ഇരു ടീമുകളും ഉപേക്ഷിച്ചു.

ഹോട്ടലിലെ പൂര്‍ണ്ണ വിശ്രമത്തിനുശേഷം 7 ന് വൈകുന്നേരം ടീമുകള്‍ മല്‍സരത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here