അങ്കിള്‍ പൂര്‍ത്തിയായി; ഇനി തീയേറ്ററുകളിലേക്ക്

ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഷട്ടറിന് ശേഷം ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

വയനാട്ടിലെ ചിത്രീകരണത്തിനിടയില്‍ ആരാധകനോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അങ്കിളിനായി.

ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷാംദത്ത് ചിത്രമായ സ്ട്രീറ്റ്ലൈറ്റ്സ്, അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി.

എന്നാല്‍ ഇവയുടെ റിലീസിങ്ങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News