പാരഡൈസ് പേപ്പേ‍‍ഴ്സില്‍ കുരുങ്ങി മോദി സര്‍ക്കാര്‍; കേന്ദ്രമന്ത്രിമാരുടെ കള്ളപ്പണനിക്ഷേപം പുറത്തായപ്പോള്‍ നവം 8 ലെ കള്ളപ്പണ വിരുദ്ധദിനം എന്തുചെയ്യും

ദില്ലി: ബ്രിട്ടീഷ് രാജ്ഞി മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മീര്‍ പുടിന്‍ വരെ ഉള്‍പ്പെട്ട പാരഡൈസ് പേപ്പേഴ്‌സ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കള്ളപണപ്രഖ്യാപനത്തെ തന്നെ പ്രതിരോധത്തിലാക്കി.

കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയും,ബിജെപി എം.പിയും കള്ളപണനിക്ഷേപം നടത്തിയെന്ന് വെളിപ്പെട്ടതോടെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച കള്ളപണ വിരുദ്ധദിനം പോലും ആചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ബിജെപി.

തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിലോ ലോക്‌സഭാ ഡയറ്കടറേറ്റിലോ പോലും നല്‍കാതെ രഹസ്യമാക്കി വച്ച കേന്ദ്രമന്ത്രി ജയന്ത് സിന്ഹയുടെ വിദേശ ആസ്ഥി വിവരങ്ങളാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്.

കള്ളപണം ഇല്ലാതാക്കുമെന്ന് അവകാശവാദത്തോടെ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയാന്‍ രണ്ട് ദിവസം മാത്ര്ം ബാക്കിനില്‍ക്കേയാണ് കേന്ദ്രമന്ത്രിമാരുടേതടക്കമുള്ള കള്ളപണക്കാരുടെ പേര് പുറത്ത് വരുന്നത്.

പാര്‍ടിയില്‍ ശക്തമായ സ്വാധീനമുള്ള ജയന്ത സിന്‍ഹ യുടെ പേര് കൂടി ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലായി.ഘടകക്ഷിയ്ക്ക് നല്‍കിയിരുന്ന വ്യോമയാന വകുപ്പില്‍ ബിജെപിയുടെ സ്വാധീനശക്തിയായിരുന്ന സിന്‍ഹ.

2014ല്‍ ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ നിന്നും ലോക്‌സഭയിലെത്തിയ സിന്‍ഹ മാനേജിങ്ങ് ഡയറക്ടറായ ഓംഡിയാര്‍ നെറ്റവര്‍ക്കാണ് വന്‍തോതില്‍ വിദേശനിക്ഷേപം നടത്തിയെന്ന് പരസ്യമായിരിക്കുന്നത്.

ഓംഡിയാര്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ സാന്‍ഫ്രാന്‍സികോ ആസ്ഥാനമായ ഡി ലൈറ്റ് ഡിസൈന്റെ ഡയറക്ടറായിരുന്നു സിന്‍ഹ. നെന്തര്‍ലാന്റ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും 3 മില്യണ്‍ യു.എസ്. ഡോളറിന്റെ വായ്പ സാമ്പത്തിക ഇടപാടുകളടക്കം നടത്തിയിട്ടുണ്ടെന്ന് പുറത്തായ രേഖകള്‍ പറയുന്നു.

എന്നാലിക്കാര്യമൊന്നും ജയന്ത് സിന്‍ഹ തിരഞ്ഞെടുപ്പ് കാലത്ത് പോലും വെളിപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ ആസ്ഥി വെളിപ്പെടുത്തണമെന്ന് നിയമം പോലും അട്ടിമറിച്ച മന്ത്രി ലോക്‌സഭാ ഡയറക്ടറേറ്റിന് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പോലും വിദേശകമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം മറച്ച് വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here