‘വിമര്‍ശിക്കുന്നത് തുടരും, ആര്‍ക്കും എന്നെ തടയാനാവില്ല’; കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് ജാമ്യം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അവഹേളിക്കുന്ന രീതിയില്‍ കാരിക്കേച്ചര്‍ വരച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് ജാമ്യം. തിരുനെല്‍വേലി ജില്ലാ കോടതിയാണ് ബാലയ്ക്ക് ജാമ്യം അനുവദിച്ചത്.

തിരുനെല്‍വേലിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിഷേധമായാണ് ബാല കാര്‍ട്ടൂണ്‍ വരച്ചത്. പളനിസാമി, തിരുനെല്‍വേലി കളക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് കാര്‍ട്ടൂണില്‍ ബാല പരാമര്‍ശിച്ചിരിക്കുന്നത്.

ലൈന്‍സ് മീഡിയയ്ക്ക് വേണ്ടിയാണ് ബാല കാര്‍ട്ടൂണ്‍ വരച്ചത്. ഒക്ടോബര്‍ 24ന് വരച്ച കാര്‍ട്ടൂണിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അശ്ലീലപ്രചരണം നടത്തിയെന്ന് ആരോപിച്ച് ബാലയ്‌ക്കെതിരെ കേസെടുത്തത്.

സംഭവത്തോട് ബാലയുടെ പ്രതികരണം ഇങ്ങനെ:

”ഞാന്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് പശ്ചാത്താപവുമില്ല. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനകളെ തന്റെ കാര്‍ട്ടൂണിലൂടെ വിമര്‍ശിക്കുന്നത് തുടരും. ആര്‍ക്കും അത് തടയാനാവില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here