പൂച്ച എന്തിനാണ് ദിവസവും കു‍ഴിമാടത്തില്‍ പോകുന്നത് ?; ഉത്തരം നല്‍കും വീഡിയോ

നായ്ക്കള്‍ക്ക് യജമാനന്‍മാരോടുള്ള സ്നേഹം നമുക്കറിയാം. എന്നാല്‍ ഈ നായ സ്നേഹത്തെ നിഷ്പ്രഭമാക്കുകയാണ് ഒരു പൂച്ചക്കുട്ടിയുടെ സ്നേഹം. മരിച്ചുപോയ യജമാനനെ അടക്കം ചെയ്ത സ്ഥലത്തുനിന്നും വിട്ടുമാറാതെ കബറില്‍ കിടന്നും കു‍ഴിമാന്തിയും കരഞ്ഞും അതിന് ചുറ്റും നടക്കുന്ന പൂച്ചയുടെ സ്നേഹം ആരെയും അമ്പരിപ്പിക്കുന്നതാണ്.

മലേഷ്യയില്‍നിന്നുള്ള സൊഫ്വാന്‍ എന്നയാളാണ് പൂച്ചയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇയാളുടെ മുത്തച്ഛന്‍ ഇസ്മയില്‍ മാറ്റിന്‍റെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുമ്പോ‍ഴാണ് ഒരു വെളുത്ത പൂച്ച കടന്നുവരുന്നത്. ആളുകള്‍ക്കിടയിലുടെ മുന്നിലെത്തിയ പൂച്ച അവിടെത്തന്നെ നിലയുപ്പിച്ചു.

മൃതദേഹം വച്ച് കു‍ഴി മൂടി ആളുകള്‍ പിരിഞ്ഞുപോയി. പിന്നെ ശ്മശാനം സൂക്ഷിപ്പുകാരന്‍ കാണുന്നത് ഇരുകൈകള്‍കൊണ്ടും മണ്ണ് വകഞ്ഞുമാറ്റാന്‍ ശ്രമിക്കുന്ന പൂച്ചയെയാണ്. പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോ‍ഴെല്ലാം പൂച്ച മണ്‍കൂനയില്‍ പറ്റിപ്പിടിച്ചുകിടന്നു. ഈ ദൃശ്യങ്ങള്‍ ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ കണ്ടുതീര്‍ത്ത്ത് .

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News