സുരേഷ് ഗോപിയുടെ കുരുക്ക് മുറുകുന്നു; നികുതിവെട്ടിപ്പില്‍ അന്വേഷണസംഘം പോണ്ടിച്ചേരിയിലേക്ക്

തിരുവനന്തപുരം: ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥ തല സംഘം പോണ്ടിച്ചേരിയിലേക്ക് തിരിച്ചു.

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ് സന്തോഷ്. ജോയിന്റ് ആര്‍ടിഒ: ബൈജു ജയിംസ്, എറണാകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, ജോര്‍ജ് എന്നിവരാണു സംഘത്തിലുള്ളത്.

കേരളത്തില്‍നിന്ന് 1178 കാറുകള്‍ വാങ്ങി പുതുച്ചേരിയില്‍ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തെക്കുറിച്ചു സംഘം അന്വേഷിക്കും. വ്യാജവിലാസത്തിലാണ് റജിസ്റ്റര്‍ ചെയ്തതെന്നാണു നിഗമനം. ഇതു സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് പരിശോധന.

ഒപ്പം പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കമ്മിഷണര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. പുതുച്ചേരിയില്‍ കാറുകള്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചതിനുള്ള നോട്ടിസിനു തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നടന്‍ സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസിനു പരാതിനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News