ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ ഗൗരിയോട് കാണിച്ചത് അതിക്രൂരത; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ഗൗരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. അധ്യാപികമാര്‍ കുട്ടിയോട് കാണിച്ചത് ക്രൂരതയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മരിക്കുന്നതിന് മുമ്പ് ഗൗരിയെ ടീച്ചര്‍ വിളിച്ചുകൊണ്ടു പോയെന്നും ഇത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ടീച്ചര്‍ ഗൗരിയെ ഏറെ നേരം ചീത്ത പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ ഗൗരിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് നാളത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News