നിരോധിച്ച 500, 1000 നോട്ടുകള്‍ എവിടെ?; 2019 ല്‍ അത്ഭുതപ്പെടുത്തി തിരിച്ചു വരും

ക‍ഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് രാജ്യത്തെ നടുക്കി നാളെ മുതല്‍ 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകളില്ലെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ട് ക‍ഴിയുമ്പോ‍ഴും നമ്മള്‍ ചിന്തിക്കാതെ പോകുന്ന കാര്യമുണ്ട്. നിരോധിച്ച ഇത്രയധികം നോട്ടുകള്‍ എവിടേക്ക് പോയി.

കെട്ടു കണക്കിന് വരുന്ന നോട്ടുകള്‍ ഹാർഡ് ബോർഡുകളും സോഫ്റ്റ് ബോർ‍ഡുകളുമാക്കാനാണ് തീരുമാനം.

നിരോധിക്കും മുമ്പ് തന്നെ റിസർവ് ബാങ്കും കണ്ണൂർ വളപ്പട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡുമായി രഹസ്യമായി കരാറിലേർപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ റിസർവ് ബാങ്ക് മേഖലാ ഓഫീസിൽ നിന്ന് അരിഞ്ഞുനുറുക്കിയ നിലയിൽ 800 ടൺ പഴയ നോട്ടുകൾ ഇവിടേക്കെത്തി.

ഇങ്ങനെ ബോ‍ർഡുകളായി മാറിയ നമ്മുടെ പഴയ നോട്ടുകൾ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. 2019 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രചരണ ബോർഡുകൾക്കായാണ് അവ മാറുന്നത്.

നിരോധിച്ച നോട്ടുകൾ കത്തിച്ചു കളയാനാണ് ആദ്യം റിസർവ് ബാങ്ക് തീരുമാനിച്ചത്. എന്നാൽ അവ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

നോട്ടുകള്‍ ഉപയോഗിച്ച് കാര്‍ഡ് പോര്‍ഡുകള്‍ നിര്‍മിക്കുക വ‍ഴി പരിസ്ഥിതി മലിനീകരണം ഒ‍ഴിവാക്കാനും ചെലവ് കുറയ്ക്കാനും ക‍ഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here