പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട രേഖകളില്‍ എലിസബത്ത് രാജ്ഞി; ഞെട്ടല്‍ മാറാതെ ബ്രിട്ടന്‍

ലണ്ടന്‍: പാരഡൈസ് പേപ്പേര്‍സ് പുറത്തുവിട്ട നികുതി വെട്ടിപ്പുകാരുടെ നിക്ഷേപക്കണക്കുകളും പേരും ലോകമാകെ ചര്‍ച്ചയാകുകയാണ്. കള്ളപ്പണത്തിനെതിരെ യുദ്ധപ്രഖ്യാപനമൊക്കെ നടത്തുന്ന മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

എന്നാല്‍ ആഗോളതലത്തില്‍ ബ്രിട്ടിഷ് രാജ്ഞിയുടേയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെയും പേരാണ് ചര്‍ച്ചയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തില്‍നിന്ന് ഏകദേശം 84 കോടിയോളം രൂപ 2005 ല്‍ കേയ്മാന്‍ ദ്വീപിലും ബെര്‍മുഡയിലുമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് രേഖകല്‍ വ്യക്തമാക്കുന്നത്.

3,60,000 ഡോളര്‍ രാജ്ഞിക്ക് ലഭിച്ചതായാണ് ആരോപണം. എന്നാല്‍ നികുതിവെട്ടിപ്പു നടന്നോ എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഉള്‍പ്പെടെ പല പ്രമുഖ ലോക നേതാക്കളുടെയും രാജകുടുംബങ്ങളുടെയും രഹസ്യ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്‌സിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News