മാതൃകയാക്കാം, സഹീറിനെയും സാഗരികയെയും

വിവാഹം സംബന്ധിച്ച് സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഭാവിവധു സാഗരികയും. തങ്ങളുടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള കൂടിച്ചേരലിന് ഒരു മതാചാരവും പിന്തുടരാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സഹീര്‍ പറഞ്ഞു.

മുസ്ലീം വിശ്വാസപ്രകാരമുള്ള വിവാഹത്തിന് തനിക്ക് താല്‍പ്പര്യമില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത്‌ഫെറാസില്‍ നിന്നും സാഗരികയും അകന്നു നില്‍ക്കുമെന്ന് സഹീര്‍ ഖാന്‍ വ്യക്തമാക്കി.

ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സഹീര്‍ പറയുന്നത് ഇങ്ങനെ:

‘ഞാനും സാഗരികയും വ്യത്യസ്ത മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരാണ്. ഇരുകുടുംബങ്ങളും അങ്ങനെ തന്നെ. അതിനാല്‍ ഒരു മതാചാരവും വിവാഹത്തില്‍ വേണ്ടെന്നാണ് തീരുമാനം. അതിനാല്‍, നിയമപരമായി ഒന്നിക്കാനാണ് തീരുമാനം.’

വ്യക്തിയുടെ സ്വഭാവത്തിനാണ് ഇരുകുടുംബങ്ങളും പിന്തുണ നല്‍കുന്നത്. അതിനാല്‍ ഈ ബന്ധത്തിന് വീട്ടുകാരുടെ ശക്തമായ പിന്തുണയുണ്ടെന്നും സഹീര്‍ പറഞ്ഞു.

ഈ മാസം 27നാണ് ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും, പൂനെയിലും പാര്‍ട്ടി നടത്തുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News