സര്‍ക്കാരിന് കരുത്തുപകരുന്ന നിയമോപദേശം; സോളാര്‍ കേസില്‍ യുഡിഎഫ് നേതാക്കളുടെ നില പരുങ്ങലില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ അനിശ്ചിതത്വങ്ങള്‍ നീങ്ങുന്നു. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടികള്‍ക്ക് കരുത്തുപകരുന്നതാണ് നിയമോപദേശം. സോളാര്‍ കേസില്‍ തുടരന്വേഷണം ആകാമെന്നാണ് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്‌തെന്നതടക്കമുള്ള ഗുരുതരകണ്ടെത്തലുകളാണ് കമ്മീഷന്‍ നടത്തിയത്. കേസന്വേഷിച്ച പൊലിസ് സംഘത്തെ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ടിന്‍ മേല്‍ ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത്. ക്രിമിനല്‍ കേസും ബലാത്സംഗക്കുറ്റവുമടക്കം ചുമത്തി കേസെടുക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.

എന്തായാലും സര്‍ക്കാര്‍ നടപടികള്‍ ഇനി അതിവേഗത്തിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here