എക്‌സൈസ് തീരുവ കുറച്ചിട്ടും രക്ഷയില്ല; ഇന്ധനവില കുതിക്കുന്നു

തിരുവനന്തപുരം: എക്‌സൈസ് തീരുവ കുറച്ചിട്ടും ഫലം കാണാതെ ഇന്ധനവില കുതിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ധന വില വീണ്ടും പഴയ നിരക്കിലേക്കെത്തി.

കഴിഞ്ഞ മാസം നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്. ലിറ്ററിന് രണ്ടുരൂപയുടെ കുറവാണ് ഇതിലൂടെ ഉണ്ടായത്. എന്നാല്‍ ഒരുമാസത്തിനിടെ ഒന്നരരൂപയില്‍ അധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധമാണ് വില വര്‍ദ്ധനവുണ്ടാകുന്നത്. ദിവസവും രണ്ട്, അഞ്ച്, പത്ത് പെസകളായി വര്‍ധനവുണ്ടാകുകയാണ്.

ഇന്നലെ മാത്രം പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് വര്‍ധിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാമ് പോകുന്നതെങ്കില്‍ വിലവര്‍ദ്ധനവ് അനിയന്ത്രിതമാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here