കുഞ്ഞാലിമരയ്ക്കാറല്ല; മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റേത്. ഇരുവരും 44 സിനിമകള്‍ക്കായി ഒന്നിച്ചിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക.

ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച ഒപ്പം വന്‍ ഹിറ്റായിരുന്നു. അതേസമയം ഒന്നിലധികം ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ ലാല്‍. ശ്രീകുമാർ മേനോന്‍റെ ഒടിയനാണ് ലാലേട്ടന്‍റെ ചിത്രീകരണം നടക്കുന്ന പുതിയ ചിത്രം.

അജോയ് വർമ്മയുടെ പേരിടാത്ത ചിത്രവും നടന്‍ പൃഥിരാജ് ആദ്യമായി സംവിധാന കുപ്പായമണിയുന്ന ലൂസിഫർ, ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാർ മേനോന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂ‍ഴം നോവലിനെ ആസ്പദമാക്കിയുള്ള അതേ പേരിലുള്ളചിത്രം തുടങ്ങിയവയാണ് ലാലേട്ടന്‍റെ പുതിയ പ്രോജക്ടുകള്‍.

അതേ സമയം ഒരു ഇടവേളയ്ക്ക് ശേഷം ഹിന്ദിയില്‍ വീണ്ടും സജീവമാകുകയാണ് പ്രിയദർശന്‍. ഒപ്പത്തിന്‍റെ ഹിന്ദി പതിപ്പും മറ്റൊരു ചിത്രവുമാണ് പ്രിയദർശന്‍റെ ഹിന്ദിയിലെ പുതിയ പ്രോജക്ടുകള്‍ ഇവ രണ്ടും പൂർത്തികരിച്ചതിന് ശേഷമാകും മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ തിരക്കുകളിലേക്ക് പ്രിയദർശന്‍ കടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News