തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി മുത്തശ്ശി; എണ്‍പതാം വയസില്‍ കണ്ണൂരിലെ മുത്തശ്ശി സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരം

കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍  എണ്‍പതാം വയസില്‍ കയറുകെട്ടി കിണറിറിലിറങ്ങിയ കണ്ണൂരിലെ മുത്തശ്ശി താരമാകുന്നു. ചെറുമകള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എണ്‍പത് വയസുതോന്നിക്കുന്ന മുത്തശ്ശിയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ തേങ്ങായെടുക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഒന്നും നോക്കിയില്ല. പടവുകളില്‍ പതുക്കെ പിടിച്ച് കിണറ്റിലേക്കങ്ങിറങ്ങി. ഏറെ ആയാസപ്പെട്ട് കിണറ്റില്‍ നിന്നും തേങ്ങാ പുറത്തെടുത്തു. തിരിച്ചുകയറാന്‍ നോക്കിയപ്പോ‍ഴാണ് പെട്ടുപോയത്.

എന്തായാലും കുറച്ചുനേരം പണിപ്പെട്ടെങ്കിലും സുരക്ഷിതയായി അമ്മൂമ്മ മുകളിലെത്തി. നിറഞ്ഞ ആരോഗ്യത്തോടെ നിശ്ചയദാര്ഢ്യത്തോടെ എണ്‍പതാംവയസിലും തന്‍റെ ദൗദ്യം പൂര്‍ത്തിയാക്കി മടങ്ങിയ അമ്മൂമ്മയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോ‍ഴത്തെ താരം.

യൗവ്വനത്തില്‍ തന്നെ എനിക്കുവയ്യേ എന്ന് നിലവിളിക്കുന്ന പുതു തലമുറയ്ക്ക് മുന്നില്‍ എണ്‍പതുവയസ്സുള്ള മുത്തശ്ശി ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ കൂടിയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്ന വികാരം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News