വിവാഹമോചനം; ബോബി സിംഹയുടെ മറുപടി

താന്‍ വിവാഹമോചിതനാകുന്നു എന്ന സോഷ്യല്‍മീഡിയ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ ബോബി സിംഹ. വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് ബോബി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വ്യാജവാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നതെന്നും തന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തന്നെ വിളിച്ചിരുന്നെന്നും ബോബി പറഞ്ഞു. വാര്‍ത്ത സൃഷ്ടിച്ചവരോട് തനിക്ക് കടുത്ത രോഷമാണ് തോന്നുന്നതെന്നും ബോബി സിംഹ പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ സാമൂഹ്യപ്രതിബന്ധതയുള്ള തൊഴിലാണെന്നും വാര്‍ത്ത കൊടുക്കുമ്പോള്‍ കുറഞ്ഞത് തന്നോട് ചോദിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ബോബി വ്യക്തമാക്കി. വേര്‍പിരിയല്‍ വാര്‍ത്തയെ നിഷേധിച്ച് ഭാര്യ രംഗത്ത് വന്നിട്ടും വീണ്ടും ഇത്തരം വാര്‍ത്തകളുണ്ടാക്കുകയാണെന്നും താരം വ്യക്തമാക്കി.

തമിഴ് താരമായ രശ്മി മേനോന്‍ ആണ് ബോബിയുടെ ഭാര്യ. വിവാഹത്തോട് രശ്മിയുടെ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറുകയുമായിരുന്നു.

ഉറുമീന്‍ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

2012ല്‍ കാതലില്‍ സൊവപ്പുവദ് യെപ്പടി എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബോബിക്ക് ജിഗര്‍ദണ്ഡയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. നേരത്തില്‍ വട്ടിരാജയായും വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്‌സ് രംഗത്തും അതിഥി താരമായി ബോബി സിംഹ ശ്രദ്ധേയനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News