പൃഥ്വിയും പ്രദീപ് എം നായരും വീണ്ടുമൊന്നിക്കുമ്പോള്‍ അത്ഭുതം പ്രതീക്ഷിക്കാം

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജ് ചിത്രമായ വിമാനം. ഇതില്‍ ബധിരനും
മൂകനുമായ നായക കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രദീപ് എം നായരാണ്.

ചിത്രംഅടുത്തമാസം തീയേറ്ററുകളിലെത്തും.  എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരം ഈ സംവിധായകനും പൃഥിരാജും വീണ്ടും ഒന്നിക്കുന്നു എന്നാണ്. മീറ്റർഗേജ് 1904 എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.

തിരുവിതാംകൂറിലെ ആദ്യത്തെ മീറ്രർ ഗേജ് പാതയായ കൊല്ലം- ചെങ്കോട്ട പാതയുടെ കഥയാണ് സിനിമ പറയുന്നത്. 1904 ല്‍ കുരുവിള എന്ന എഞ്ചിനിയറാണ് ഈ മീറ്റർ ഗേജ് പാത നിർമ്മിക്കാന്‍ മുന്‍കൈയ്യെടുത്തത്. അദ്ദേഹത്തിന്‍റെ ജീവിതമാവും സിനിമ അനാവരണം ചെയ്യുക. പൃഥിരാജാണ് കുരുവിളയുടെ വേഷത്തില്‍ എത്തുക ഷൂട്ടിംഗ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News