ആ സംവിധായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്‌കര്‍

പ്രമുഖ സംവിധായകനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി നടി സ്വര ഭാസ്‌കര്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് സ്വരയുടെ വെളിപ്പെടുത്തല്‍.

പലരും സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം, എന്നാല്‍ അവരുടെ ഇഷ്ടത്തിന് വഴങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് താത്പര്യമില്ലെന്ന് പറഞ്ഞതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സ്വര അഭിമുഖത്തില്‍ പറയുന്നു.

സ്വര ഭാസ്‌കര്‍ പറയുന്നത് ഇങ്ങനെ:

’56 ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി ഒരു ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. സിനിമയില്‍ വന്ന സമയമാണ്. മെസേജുകളിലൂടെയും രാത്രിയില്‍ ഭക്ഷണം കഴിക്കാമെന്ന ക്ഷണങ്ങളിലൂടെയും സംവിധായകന്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. പകല്‍ സമയത്ത് എന്നെ നിരീക്ഷിക്കുകയും രാത്രി ശല്യപ്പെടുത്തലുമായിരുന്നു അയാളുടെ സ്ഥിരം ജോലി.’


‘ഒരു രാത്രി സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് എന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അയാള്‍. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ ആഴ്ചയില്‍ തന്നെ മദ്യപിച്ച് രാത്രി അയാള്‍ എന്റെ മുറിയില്‍ കയറിവന്നു. കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു.’

‘എന്നോട് സ്‌നേഹത്തെക്കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങി. ശരിക്കും അന്നു ഞാന്‍ പേടിച്ചു. കാരണം തീര്‍ത്തും ഒറ്റക്കായിരുന്നു. പിന്നീട് സ്ഥിരമായി ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയാല്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യും. മേക്ക് അപ് അഴിച്ചിരുന്നതു പോലും ഇരുട്ടില്‍ ആയിരുന്നു. ഞാന്‍ ഉറങ്ങിക്കാണുമെന്ന് കരുതി അയാള്‍ എന്നെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു.’

മോശം പെരുമാറ്റം തുടര്‍ന്നാല്‍ സിനിമ പകുതിക്ക് വച്ച് നിര്‍ത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സംവിധായകന്റെ ശല്യം കുറഞ്ഞതെന്നും സ്വര ഭാസ്‌കര്‍ പറയുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം പിന്നെയും ശല്യം തുടങ്ങിയെന്നും ഒടുവില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചതെന്നും സ്വര വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News