മമ്മൂട്ടി ഇന്ത്യന്‍ സിനിമയിലെ വിസ്മയം; കമല്‍ഹാസന്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയമികവിനെ പ്രശംസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് മമ്മൂട്ടിയെന്ന് ഒരു അഭിമുഖത്തില്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

‘വൈവിധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാര്‍ കടന്നുപോയി. ശരിക്കും, സിനിമ മാത്രം സ്വപ്നം കണ്ടാണ് മമ്മൂട്ടി സാറിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.’-കമല്‍ഹാസന്‍ പറയുന്നു.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെയും കമല്‍ഹാസന്‍ പ്രശംസിച്ചു.

‘മോഹന്‍ലാല്‍ സാറിന് അഭിനയിക്കാന്‍ അറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും ഞാന്‍ കണ്ടിട്ടില്ല.’-കമല്‍ പറഞ്ഞു.

ഇനി എന്നാണ് മലയാളത്തിലേക്ക് എന്ന ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ മറുപടി ഇങ്ങനെ:

‘എനിക്കു പോറ്റമ്മയാണ് മലയാളം. ഞാന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളം എന്നെയും. നിങ്ങളെന്നെ നായകനായി അംഗീകരിച്ചിട്ട് 40ലേറെ വര്‍ഷമായി. ഞാന്‍ പറഞ്ഞില്ലേ, നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ ഞാന്‍ വീണ്ടുമെത്തും.

മലയാളത്തിലെ അഭിനേതാക്കള്‍ക്കൊപ്പം നടിക്കുന്നത് വലിയൊരനുഭവമാണ്. ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഇത്രയേറെ സമ്പന്നമായ മറ്റൊരു ഭാഷയില്ല. സത്യന്‍ മാഷേക്കാളും നസീര്‍സാറിനേക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ സാറിന്റെ അഭിനയമാണ്.

ഭരത്‌ഗോപിയുടെയും നെടുമുടിവേണുവിന്റെയും കുതിരവട്ടം പപ്പുവിന്റെയുമൊക്കെ അഭിനയം എന്തുമാത്രം നാച്വറലാണ്. അവര്‍ക്കൊന്നും പകരക്കാരില്ല എന്നതാണ് സത്യം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News