മുംബൈയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി

മുംബൈ: മുംബൈയില്‍ എം.എന്‍.എസ് അതിക്രമങ്ങള്‍ക്ക് പിന്നാലെ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി.

ആശുപത്രി സ്‌കൂള്‍ പരിസരങ്ങള്‍ കൂടാതെ റെയില്‍വേ മേല്‍പ്പാലങ്ങളിലും ഇനി മുതല്‍ വഴി വാണിഭ കച്ചവടങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയാണ് കോടതി ഉത്തരവ്.

മുംബൈ നഗരത്തിലെ നിരത്തുകളിലും മേല്‍പ്പാലങ്ങളിലും പതിവ് കാഴ്ചയാണ് വഴിയോര വാണിഭക്കാര്‍. കാല്‍നട യാത്രക്കാരെ ലക്ഷ്യം വച്ചുള്ള കച്ചവടങ്ങള്‍ പലപ്പോഴും ഇത്തരം ഇടങ്ങളിലെ തിക്കും തിരക്കും കൂട്ടുന്നത് പതിവ് കാഴ്ചയാണ്. മാത്രമല്ല, യാത്രക്കാര്‍ക്ക് സുരക്ഷാ പ്രശ്‌നവും സൃഷ്ടിക്കുന്നുവെന്നുവെന്നാണ് കോടതിയുടെ ആശങ്ക.

വഴിവാണിഭക്കാര്‍ക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് കാല്‍ നടക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവകാശമെന്നും കോടതി വാദിക്കുന്നു. വഴിയോര വാണിഭക്കാര്‍ക്കെതിരെ എംഎന്‍എസ് അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്ക് പുറകെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇരട്ട പ്രഹരമായി ഇവരുടെയെല്ലാം ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ്

കോടതിയുടെ നടപടിയില്‍ സമ്മിശ്ര പ്രതികരണമാണ് മുംബൈയില്‍. സ്വതന്ത്രമായി കച്ചവടം നടത്താനുള്ള അനുമതി തേടിയുള്ള വഴി വാണിഭക്കാരുടെ യൂണിയന്‍ നല്‍കിയ അപേക്ഷയാണ് കോടതി നിരസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News