രാജ്യത്തെ സാമ്പത്തികമേഖല തകിടം മറിച്ച കേന്ദ്രത്തിന്, ഒക്ടോബര്‍ വിപ്ലവത്തിന്റെ ഓര്‍മകള്‍ മുന്നറിയിപ്പാണെന്ന് കാരാട്ട്

മലപ്പുറം: ഒരു വര്‍ഷത്തെ ഒക്ടോബര്‍ വിപ്ലവ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആവേശം നിറഞ്ഞ സമാപനം.

ആയിരങ്ങള്‍ പങ്കെടുത്ത സമാപനച്ചടങ്ങ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനം വഴി രാജ്യത്തെ സാമ്പത്തിക മേഖല തകിടം മറിച്ച കേന്ദ്രഭരണകൂടത്തിന് ഒക്ടോബര്‍ വിപ്ലവത്തിന്റെ ഓര്‍മകള്‍ മുന്നറിയിപ്പാണെന്ന് കാരാട്ട് പറഞ്ഞു.

വര്‍ഗീയതയുടെയും തെറ്റായ സാമ്പത്തിക നയങ്ങളുടെയും കെടുതികളില്‍ കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ഒക്ടോബര്‍ വിപ്ലവ സ്മരണകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ആയിരങ്ങള്‍ പങ്കെടുത്ത റെഡ് വളണ്ടിയര്‍ മാര്‍ച്ചും വര്‍ഗ ബഹുജനസംഘടനകളുടെ മാര്‍ച്ചും മലപ്പുറം നഗരത്തെ ആവേശക്കടലിലാക്കി. ഇതോടെ ഒരുവര്‍ഷക്കാലം നീണ്ടുനിന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ പോലോളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍, സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍, ഇഎന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here