ജോലി കൊടുത്ത യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിളവീട്ടില്‍ ടോണിയെ കൊല്ലാന്‍ ശ്രമിച്ചതിനാലാണ് കോയമ്പത്തൂര്‍പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണ(28)നെ വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. വര്‍ക്കല ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിള വീട്ടില്‍ ടോണി(28)യെയാണ് കൊലപ്പെടുത്താനായിരുന്നു ശ്രമം.

ഇയാളുടെ സ്ഥാപനത്തിലെ ഡ്രൈവറായ പൊള്ളാച്ചി വിനായകനഗര്‍ വലിയമണ്ണല ബാലകൃഷ്ണനാ(29)ണ് പിടിയിലായത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ടോണി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

രണ്ടാഴ്ചമുമ്പ് കല്ലമ്പലം ഭാഗത്ത് വച്ച് വാഹനാപകടത്തില്‍പെട്ട പ്രതി ബാലകൃഷ്ണനെ ടോണി കേസില്‍പെടാതെ രക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. ടോണി ജോലി നോക്കുന്ന കല്ലമ്പലത്തെ സ്വകാര്യസ്ഥാപനത്തില്‍ ബാലകൃഷ്ണന് ജോലി വാങ്ങി നല്‍കുകയും ചെയ്തു.

ഇതിനിടെ സ്ഥാപനത്തിലെ ജീവനക്കാരനായ ആനന്ദുമായി ബാലകൃഷ്ണന് വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ആനന്ദിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ പ്രശ്‌നം ടോണി ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്.

സംഭവത്തില്‍ തന്നെ കുറ്റപ്പെടുത്തിയതിലുള്ള വിരോധം പകയായി മനസ്സില്‍ സൂക്ഷിച്ച ബാലകൃഷ്ണന്‍ ടോണിയെ വകവരുത്താന്‍ പദ്ധതിയിടുകയും തക്കം നോക്കി ആക്രമിക്കുകയുമായിരുന്നു. ആനന്ദിനെ നാട്ടിലേക്ക് യാത്രയാക്കാന്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. ട്രെയിന്‍ സ്റ്റേഷനിലെത്തി ആനന്ദ് യാത്രക്കൊരുമ്പെടുന്നതിനിടെ ബാലകൃഷ്ണന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ടോണിയുടെ കഴുത്ത് മുറിച്ചു.

ആഴത്തില്‍ മുറിവേറ്റ ടോണി നിലവിളിച്ചുകൊണ്ട് പുറത്തോക്ക് ഓടിയപ്പോഴാണ് സംഭവം മറ്റ് യാത്രക്കാരും സെക്യൂരിറ്റി ജീവനക്കാരും അറിയുന്നത്. ഇതിനിടെ പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ച ബാലക്യഷ്ണനെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

വര്‍ക്കല സിഐ പി വി രമേശ്കുമാര്‍, എസ്‌ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലത്തലാണ് കേസ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റിലാണ്. ഇയാള്‍ പൊള്ളാച്ചിയില്‍ ബൈക്ക് കത്തിച്ച കേസില്‍ ഏഴ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി പോലിസ് വെളിപ്പെടുത്തി. മറ്റു ചില അക്രമ കേസുകളിലും ബാലകൃഷ്ണന്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ടോണിയെ വര്‍ക്കല താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ ടോണി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here