ഇന്ത്യയ്ക്ക് പരമ്പര 

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം. 68 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞൊള്ളൂ. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

മഴമൂലം വൈകിയതിനാല്‍ എട്ടോവറായി ചുരുക്കിയ മല്‍സരത്തിലാണ് ഇന്ത്യയുടെ മിന്നുന്ന വിജയം. ബാറ്റ്സ്മാര്‍ ശരാശരി നിലവാരംമാത്രം പുലര്‍ത്തിയ മല്‍സരത്തില്‍ ബൌളര്‍മാരാണ് ഇന്ത്യന്‍ ജയം ഒരുക്കിയത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ കൂറ്റനടിക്കാരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(1) ക്ളീന്‍ ബൌള്‍ഡ് ആക്കി ഭുവനേശ്വര്‍ കുമാറാണ് സന്ദര്‍ശകര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജസ്പ്രീത് ബുമ്റ എറിഞ്ഞ രണ്ടാം ഓവറിന്റെ മൂന്നാമത്തെ പന്തില്‍ അപകടകാരിയായ കോളിന്‍ മണ്‍റോ(7) യെ രോഹിത് ശര്‍മ പിടികൂടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(8) റണ്ണൌട്ടായി. ഗ്ളെന്‍ ഫിലിപ്സ് (11), ഹെന്റി നിക്കോളാസ് (2), ടോം ബ്രൂസ്(4), മൈക്കേല്‍ സാന്റ്നര്‍ (3) എന്നിവര്‍ പുറത്തായി. കോളില്‍ ഗ്രാന്റ്ഹോമും (17) പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍ വേണ്ടിയിരുന്ന ന്യൂസിലാന്റിന് വേണ്ടി ഗ്രാന്റ്ഹോം സിക്സര്‍ പറത്തി.

എട്ടോവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍ എടുത്തു. ടോസ് നേടിയ ന്യൂസിലാന്റ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടരമണിക്കൂര്‍ വൈകി 9.30നാണ് കളിയാരംഭിച്ചത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിന്റെ ശിഖര്‍ ധവാന്‍ ആദ്യ ബൌണ്ടറി കണ്ടെത്തി. മൂന്നാം ഓവര്‍ ഇന്ത്യയ്ക്ക് നഷ്ങ്ങളുടേതായി. ടിംസൌത്തിയുടെ ഓവറില്‍ രണ്ടാം പന്തില്‍ ശിഖര്‍ ധവാനും (6), മൂന്നാം പന്തില്‍ രോഹിത് ശര്‍മ(8)യും സാന്റ്നറുടെ കൈയില്‍ കുരുങ്ങി. ഇഷ് സോധിയുടെ പന്തില്‍ കോലി (13) പുറത്തായി. ശ്രേയസ് അയ്യരെ(6), മനീഷ് പാണ്ഡെ (17)  എന്നിവര്‍ പുറത്തായി. പിന്നെ ഇറങ്ങിയ ധോണിക്ക് ഒന്നും ചെയ്യാനുണ്ടായില്ല.

പുറത്താവാതെ നിന്ന പാണ്ഡ്യ 14 റണ്‍ നേടി. ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News