ഗെയ്ൽ വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐഎം ക്യാ‌മ്പയിൻ; വിശദീകരണ പൊതുയോഗം നാളെ മുക്കത്ത് 

ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഐഎമ്മിനുമെതിരെ  നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ  സിപിഐഎം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാ‌മ്പയിൻ സംഘടിപ്പിക്കുന്നു.

നാളെ വൈകിട്ട് മുക്കത്ത് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പങ്കെടുക്കുന്ന വിശദീകരണ പൊതുയോഗം ചേരും. 9, 10, 11, 12 തിയതികളിലായി കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തിലും മുക്കം നഗരസഭയിലുമായി കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിച്ചു.

പൈപ്പ് ലൈൻ സ്ഥാപിക്കലിനെതിരെ നടന്ന സമരം എസ് ഡി പി ഐ, പോപ്പുലർഫ്രണ്ട്, സോളിഡാരിറ്റി സംഘടനകൾ നുഴഞ്ഞു കയറി അക്രമാസക്തമാക്കി. മുക്കത്തിന് ശീലമില്ലാത്ത തീവെപ്പും അക്രമവും അഴിച്ച് വിട്ട് സർക്കാരിനെതിരായ യുദ്ധമാക്കിമാറ്റിയതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന് ഏരിയാകമ്മിറ്റി പ്രസ്താവനയിൽ  പറയുന്നു.

അക്രമം നടത്തിയവരെ പിന്തുണയ്ക്കുന്ന യുഡിഎഫ് നിലപാട് കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതിന് സമമാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രവൃത്തി നടത്തിയതിനെ ന്യായീകരിച്ചവരാണ് യു ഡി എഫ് നേതൃത്വമെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News