തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വംബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍.

ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ക്ഷേത്രം ഭരണ സമിതിക്കെതിരെ അഴിമതി ആരോപണങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് വന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വൈകുകയായിരുന്നു.

ഇന്നലെ മലബാര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി ചുമതലയേറ്റതോടെയാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News