ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി; സിപിഐഎം വിശദീകരണ പൊതുയോഗം ഇന്ന് മുക്കത്ത്

കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി. മുക്കം എരഞ്ഞിമാവില്‍ രാത്രി ചേര്‍ന്ന സമരസമിതി യോഗത്തിലാണ് ഗെയില്‍ വിരുദ്ധ സമരം തുടരാന്‍ തീരുമാനിച്ചത്.

വ്യവസായമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും പൊലീസ് കേസെടുക്കുന്നത് വാഗ്ദാന ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന തലത്തില്‍ ഗെയില്‍ വിരുദ്ധ സമരം എകോപിപ്പിക്കുമെന്നും ഇതിനായി കോഴിക്കോട് പ്രത്യേക കണ്‍വന്‍ഷന്‍ ചേരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, സര്‍വ്വകക്ഷിയോഗത്തിന്റെ അടിസ്ഥാനത്തില്‍ കാരശ്ശേരി പഞ്ചായത്തിലും മുക്കം നഗരസഭയിലും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കുള്ള പ്രത്യേക പാക്കേജിനായുള്ള റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചു. മുക്കം നഗരസഭയിലും കക്കാട് വില്ലേജ് ഓഫീസിലും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മുക്കത്ത് എളമരം കരീം പങ്കെടുക്കുന്ന വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിട്ടണ്ട്.

നാളെ മുതല്‍ 12 വരെയുള്ള തിയതികളിലായി കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തിലും മുക്കം നഗരസഭയിലും കാല്‍നട പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News