മകരവിളക്ക് ഉത്സവം; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ആരോഗ്യ വകുപ്പ് വിഭാഗം ഡയറക്ടര്‍

ശബരിമലയില്‍ മണ്ഡല മകരവിളക്ക് ഉത്സവകാലത്തേക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് വിഭാഗം ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍.
നവംബര്‍ 1 മുതല്‍ തന്നെ സന്നിധാനത്തെയും പമ്പയിലെയും ആശുപ്ത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡ് നവംബര്‍ 14നാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്നും ഡോ. സരിത പത്തനംതിട്ടയില്‍ പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായാണ് ആരോഗ്യ വിഭാഗം ഡയറക്ടര്‍ അറിയിച്ചത്. നവംബര്‍ 1 മുതല്‍ തന്നെ സന്നിധാനത്തെയും പമ്പയിലെയും ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
5 കോടി 40 ലക്ഷം രൂപ ചെലവിലാണ് സന്നിധാനത്തെ പഴയ ആശുപത്രി പൊളിച്ച് പുതിയത് നിരമിച്ചത്. പമ്പ മുതല്‍ സന്നിധാനം വരെ അടിയന്തിര വൈദ്യ സഹായം നല്‍കുന്നതിനായി 15 വൈദ്യ സഹായ കേന്ദ്രങ്ങള്‍ 16ാം തീയതി മുതല്‍ ആരംഭിക്കുമെന്നും ഡയറക്ടര്‍ പറ്ഞ്ഞു.
ജില്ലയിലെ 35 ആംബുലന്‍സുകള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നും 14 ആംബുലന്‍സുകളും ലഭ്യമാക്കും. പന്തളം വലിയകോയിക്കലില്‍ താല്‍ക്കാലിക ആശുപത്രി നവംബര്‍ 14 മുതല്‍ ആരംഭിക്കുമെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡ് നവംബര്‍ 14നാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്നും ഡോ. സരിത വ്യക്തമാക്കി.
അപ്പം അരവണ പ്ലാന്റില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും കാര്‍ഡില്ലാത്ത ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയാതായും ആരോഗ്യ വകുപ്പ് വിഭാഗം ഡയറക്ടര്‍ ഡോ. സരിത. ആര്‍.എല്‍ പറഞ്ഞു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here