റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം; പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ദില്ലി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍.

കൊലക്കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സ്്കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്.

ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News