സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

റിയാദ്: സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം.

രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ്, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. death of Prince Abdulaziz bin Fahd എന്ന പേരില്‍ ഹാഷ് ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു.

സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം, അഴിമതി നടത്തിയ രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News