റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനെ കൊന്നത് എന്തിന്? പ്രതിയായ 11-ാം ക്ലാസുകാരന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി സിബിഐ

ദില്ലി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുറ്റസമ്മതമൊഴിയിലാണ് കൊലപാതകകാരണം വ്യക്തമാക്കുന്നത്.

സ്‌കൂള്‍ ഡ്രൈവര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥി എതിര്‍ത്തെന്നും തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. എന്നാല്‍ സിബിഐ അന്വേഷണത്തിലാണ് കേസിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്.

ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുന്നതിനായിട്ടാണ് താന്‍ രണ്ടാം ക്ലാസുകാരനെ കൊന്നതെന്ന് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി സിബിഐയോട് സമ്മതിച്ചു. പുതിയ കണ്ടെത്തലിന്റെ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ന് ഉച്ചയ്ക്ക് ശേഷം വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്ന് സിബിഐ വക്താവ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം മറച്ചുവച്ചു എന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാല്‍ മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ എല്ലാം മറച്ചു വച്ചതെന്നും ഇയാള്‍ പറഞ്ഞു.

സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്.

സംഭവത്തില്‍ സ്്കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News