തെറ്റു ചെയ്തവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാവുമെന്ന് കോടിയേരി; യുഡിഎഫ് ശ്രമം സോളാറില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

കോഴിക്കോട്: തെറ്റ് ചെയ്തവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റക്കാരെ മുന്നണിയോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയം യുഡിഎഫ് ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കേസ് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് ശ്രമിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ച ശേഷം നടപടി ഉണ്ടാവുമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here