തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചവരാണ് യുഡിഎഫ് മന്ത്രിമാരെന്ന് കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം: തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചവരില്‍ യുഡിഎഫിലെ മന്ത്രിമാരുണ്ടായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്.

താന്‍ തോമസ് ചാണ്ടിക്കെതിരെ പ്രതികരിച്ചപ്പോള്‍, തന്നെ പിന്തുണയ്ക്കാന്‍ ഒരു യുഡിഎഫ് നേതാവും ഇല്ലായിരുന്നു. മാത്രമല്ല, യുഡിഎഫ് പരിവാരസമേതം പോയി തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചതിനെ പരസ്യമായി താന്‍ എതിര്‍ത്തിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കുട്ടനാട് പാക്കേജിനെ കുറിച്ച് ചര്‍ച്ച നടത്തിയത് തോമസ്ചാണ്ടിയുടെ ഹൗസ്‌ബോട്ടില്‍ വച്ചായിരുന്നു. അന്നത്തെ കൃഷിമന്ത്രി കെപി മോഹനനും മന്ത്രിമാരും ഉണ്ടായിരുന്നു. തോമസ്ചാണ്ടിയുടെ താറാവ് കറി കഴിക്കാന്‍ അന്നത്തെ പല നേതാക്കന്മാരും ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

യുഡിഎഫ് പ്രാദേശിക നേതൃത്വം എംപിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി അവഗണിച്ചുവെന്നും സുരേഷ് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News