മോദിക്ക് ശക്തമായ താക്കീതുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം

ദില്ലി: നോട്ടുമാറ്റത്തിന്റെ വാര്‍ഷിക ദിനത്തില്‍ 18 പ്രതിപക്ഷ പാര്‍ടികള്‍ രാജ്യമെങ്ങും പ്രതിഷേധദിനമായി ആചരിച്ചു. ആറ് ഇടത് പാര്‍ട്ടികള്‍ സംയുക്തമായി കരിദിനമാചരിച്ചു.

ദില്ലിയില്‍ ബൃന്ദാകാരാട്ട്, ഡി.രാജ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടത്പാര്‍ടികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ബിജെപി ദേശിയ ആസ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ മാര്‍ച്ച് നടത്തി.

സിപിഐ, സിപിഐഎം, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എസ്.യു.സി.എല്‍, സി.പിഐഎംഎല്‍ എന്നീ ആറ് ഇടത് പാര്‍ടികളാണ് സംയുക്ചതമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്.മണഢി ഹൗസില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലീസ് തടഞ്ഞു.

കോണ്‍ഗ്രസ് പോഷകസംഘടനകളായ യൂത്ത് കോണ്‍ഗ്രസ്,മഹിള കോണ്‍ഗ്രസ് എന്നിവര്‍ പാര്‍ലമെന്റിന് സമീപം പ്രതീകാത്മകമായി ശവമഞ്ചവുമായി പ്രതിഷേധിച്ചു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ലഖ്‌നൗവില്‍ സമാജവാദിയും വന്‍ പ്രതിഷേധറാലികള്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here