സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് മോദിയുടെ നോട്ട് നിരോധനം; കാര്‍ഷിക വളര്‍ച്ച നിരക്ക് 2.3 ശതമാനമായി കുറഞ്ഞു

ദില്ലി: രാജ്യത്തെ കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിച്ച സാമ്പത്തിക പരിഷ്‌കരണമായിരുന്നു നോട്ട് നിരോധനം.

കാര്‍ഷിക വളര്‍ച്ച നിരക്ക് 2.3 ശതമാനമായി കുറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം കര്‍ഷക ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായി. രാജ്യ വ്യാപകമായി രൂക്ഷമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 15 ശതമാനവും തൊഴില്‍ രംഗത്തെ 45 ശതമാനവും കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന കാര്‍ഷിക മേഖല, നവംബര്‍ മാസം ഖാരിഫ് സീസണ്‍ വിളവെടുപ്പിനായി ഒരുങ്ങുമ്പോഴാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

അതോടെ കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞു.നേരിട്ടുള്ള പണമിടപാട് വഴി വിത്തും വളവും ഇന്ധനവും വാങ്ങുന്ന രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. റാബി സീസണിലേക്ക് വിത്തിറക്കുന്നതും തടസ്സപ്പെട്ടു. കര്‍ഷകര്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ദുരിതത്തിന് ആക്കം കൂട്ടി.

നോട്ട് നിരോരോധനത്തിന്റെ അനന്തര ഫലമായിരുന്നു ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍സോറിലെ കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കര്‍ഷക സമരങ്ങള്‍.

നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് കാര്‍ഷിക വളര്‍ച്ച 6.9 ശതമാനം ആയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016 17 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ വളര്‍ച്ച 5.2 ശതമാനമായും 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 2.3 ശതമാനമായും കൂപ്പു കുത്തി.നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു.

ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കടക്കെണിയിലായതാണ് കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണം.കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കിയ മോഡി സര്‍ക്കാരിനെതിരെ നവംബര്‍ 20ന് പാര്‍ലമെന്റിനു മുന്നില്‍ മഹാ ധര്‍ണ നടത്തി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ കര്‍ഷക സംഘടനകള്‍
കാര്‍ഷിക വളര്‍ച്ച

  • 2016-17 ഒക്ടോ-ഡിസംബര്‍ 6.9 %
  • 2017-18 ജനുവരി-മാര്‍ച്ച് 5.2 %
  • 2017-18 ഏപ്രില്‍-ജൂണ്‍ 2.3 %
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News