കൊല്ലത്ത് ബ്ലേഡ് മാഫിയയുടെ ക്രൂരത; 90 വയസുകാരിയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

കൊല്ലം: ഏരൂരില്‍ ബ്ലേഡ് മാഫിയ 90 വയസുകാരിയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

ഏരൂര്‍ സ്വദേശി രാജമ്മയയും കുടുംബത്തേയുമാണ് ഓപ്പറേഷന്‍ കുബേരയില്‍ പിടിക്കപ്പെട്ട ബ്ലേഡ് മാഫിയ ചിത്തിര ഷൈജു ഇറക്കി വിട്ടത്. ബ്ലേഡ് മാഫിയയുടെ ആക്രമണത്തെത്തുടര്‍ന്ന് 90 വയസുകാരിയുമായി രാത്രി മുഴുവന്‍ കുടുംബം വീട്ട് മുറ്റത്ത് കഴിഞ്ഞു.

ഏരൂരിലെ 90 വയസുകാരി രാജമ്മയും 14 വയസുള്ള കൊച്ചുമകളും അടക്കമുള്ള കുടുംബത്തെയാണ് ഇന്നലെ രാത്രി ബ്ലേഡ് മാഫിയ സംഘം വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. ചിത്തിര ഷൈജു എന്ന കൊള്ളപ്പലിശക്കാരനില്‍ നിന്നും രാജമ്മയുടെ മകന്‍ ഹരികുമാര്‍ പണം പലിശയ്ക്ക് വാങ്ങിയിരുന്നു.

വാങ്ങിയതില്‍ കൂടുതലും പലിശ ഇനത്തില്‍ നല്‍കി. വീട് വിറ്റ് ബാക്കി തുക നല്‍കാമെന്ന് പറഞ്ഞെങ്കിലും കേള്‍ക്കാതെ കുടുംബത്തെ വധഭീഷണി മുഴക്കി കുടംബത്തെ ഇറക്കിവിട്ടു.

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ചിത്തിര ഷൈജു. ഓപ്പറേഷന്‍ കുബേര പ്രകാരവും ചിത്തിര ഷൈജുവിനെതിരെ കേസുകളുണ്ട്. കുടുംബത്തെ ഇറക്കിവിട്ടതില്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News