നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

മുംബൈ: നോട്ട് അസാധുവാക്കിലിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 151.95 പോയന്റ് താഴ്ന്ന് 33,218.81ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10,303.20ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

1,037 ഓഹരികള്‍ നേട്ടത്തില്‍

ബിഎസ്ഇയിലെ 1,711 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1,037 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, റിലിയന്‍സ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News