മോദി നോട്ട് നിരോധിച്ചത് വ്യഭിചാരം കുറയ്ക്കാനോ; കേന്ദ്രമന്ത്രിയുടെ ന്യായീകരണ തള്ളലുകള്‍ ഇങ്ങനെ

ദില്ലി:നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധന ദുരന്തത്തിന് ഒരുവര്‍ഷം തികയുമ്പോള്‍ പുതിയ ന്യായീകരണങ്ങളുമായി ബിജെപി നേതാക്കള്‍.

നോട്ട് നിരോധനം കാരണം രാജ്യത്ത് വ്യഭിചാരവും മനുഷ്യക്കടത്തും കുറഞ്ഞെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് നിരോധന വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് വ്യഭിചാരം കുറഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കടത്ത് സംഘങ്ങള്‍ ഉപയോഗിച്ചിരുന്നു.

ജമ്മു കാശ്മീരിലെ കല്ലേറും നോട്ട് നിരോധനത്തിനു പിന്നാലെ ഇല്ലാതായെന്നും നോട്ട് നിരോധനം കൊണ്ട് ഏറെ നേട്ടങ്ങളുണ്ടായത് പാവങ്ങള്‍ക്കാണെന്നും മന്ത്രി ന്യായീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News