റേഷന്‍കടയുടമകളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടയുടമകളുടെ സമരം പിൻവലിച്ചു. ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ് നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം കടയുടമകൾ അംഗീകരിച്ചു.

ചില്ലറവ്യാപാരികള്‍ക്ക് പ്രതിമാസം16,000 മുതൽ 48,000 രൂപവരെയാണ് വേതനം ലഭിക്കുക. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്.

സംസ്ഥാനത്ത് 345 റേഷൻ കാർഡും 45 ക്വിന്‍റൽ അരിയും കൈകാര്യം ചെയ്യുന്ന റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് മിനിമം വേതനമായി 16,000 രൂപയാകും പാക്കേജ് പ്രകാരം ലഭിക്കുക. ഉയർന്ന വേതനം 48,000 രൂപയായിരിക്കും.

ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പാക്കേജ് മന്ത്രിസഭ അംഗീകരിച്ചത്. തുടർന്ന് മന്ത്രി പി.തിലോത്തമൻ റേഷൻ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ അവർ സർക്കാർ തീരുമാനത്തിൽ തൃപ്തി രേഖപ്പെടുത്തി സമരം പിൻലിക്കാൻ തീരുമാനിച്ചത്.

207 കോടി രൂപയാണ് ഇതിലൂടെ സർക്കാരിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. ബാക്കിതുക അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും റേഷൻ കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക.

5.95 ലക്ഷം കാർഡുടമകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതുവഴി 117.4 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു.

റേഷൻവ്യാപാരികൾക്ക് ലഭിക്കുന്ന വരുമാനം ഇതോടെ ഒരു കിലോയ്ക്ക് 2.20രൂപയാകും. പാക്കേജ് 2018 മാർച്ച് ഒന്ന് മുതൽ നടപ്പാക്കുമെന്ന് വ്യാപാരികൾക്ക് സർക്കാർ ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News