11 ബംഗ്ളാദേശ് ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ച് മലയാളി; വി കെ ജോസഫിനോടുള്ള ഈ ബംഗ്ളാ സ്നേഹത്തില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്

ഋതിക് ഘട്ടക്ക് പുരസ്ക്കാരം ഏറ്റുവാങ്ങാനായി ബംഗ്ളാദേശിലെ ഘട്ടക്കിന്‍റെ ജന്മനാടായ രാജ്ഷാഹിയിൽ എത്തിയപ്പോ‍ഴാണ് ജനപക്ഷ ചലച്ചിത്രത്തിന് മുന്നില്‍ അതിര്‍ത്തികള്‍ എത്ര അപ്രസക്തമാണെന്ന് മനസ്സിലാക്കിയത്. ജനിച്ചത് ബംഗ്ളാദേശിലായിരുന്നെങ്കിലും വിഭജനത്തിന് ശേഷം ‍‍ഋതിക് ഘട്ടക്ക് ഇന്ത്യക്കാരനായി.

എന്നാല്‍ ഘട്ടക്കിന്‍റെ സിനിമകള്‍ക്ക് അതിര്‍ത്തിയുണ്ടായിരുന്നില്ല. ഒരേസമയം അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഉളളവരെ അദ്ദേഹത്തിന്‍റെ സിനിമകള്‍ ചിന്തിപ്പിച്ചു. നവംബര്‍ 4ന് അവാര്‍ഡ് വാങ്ങാനായി എത്തിയ തന്നെ രാജ്ഷാഹിക്കാര്‍ സ്വീകരിച്ച രീതിയെക്കുറിച്ച് വി.കെ.ജോസഫ് ഫേസ്ബുക്കില്‍ ഇങ്ങനെകുറിക്കുന്നു.

“ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ,മുഴുവൻ ജനങ്ങളും മതതീവ്രവാദികൾ എന്ന് ബാഹ്യലോകം വിധി എഴുതിക്കൊണ്ടിരിക്കെ വേദിയെ മൺ ചിരാത് കൊളുത്തി അലങ്കരിക്കുകയും പെൺ കുട്ടികളും ആൺകുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയതത് എന്നെ അമ്പരിപ്പിച്ച്.പരിപാടിയുടെ സംഘാ ടകരെല്ലാം തന്നെ മുസ്ലീംകളും ആണ് താനും..ജനങ്ങൾ ആണ് അവസാന വിജയം നേടുന്നത്.”

പ്രശസ്ത എഴുത്തുകാരൻ പ്രൊഫ.ഹസ്സൻ അസിസുൽ ഹഖില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ സംഘാടകര്‍ അന്നത്തെ ദിനപത്രങ്ങള്‍ ജോസഫിന് എത്തിച്ചുകൊടുത്തു. അവയിലൂടെ കണ്ണോടിച്ചപ്പോള്‍ അദ്ദേഹം ഞെട്ടി.11 പത്രങ്ങളുടേയും ഒന്നാം പേജില്‍ അദ്ദേഹം  ഋതിക് ഘട്ടക് പുരസ്ക്കാരം ഏറ്റുവാങ്ങുന്ന റിപ്പോര്‍ട്ട് ഫോട്ടോസഹിതം പ്രാധാന്യത്തോടെ നല്കിയിരിക്കുന്നു.

മതത്തിനും ദേശത്തിനും അതീതമായി ഋതിക് ഘട്ടക്കിനോടും ഋതിക് ഘട്ടക്ക് പുരസ്ക്കാരത്തിന് അര്‍ഹമായ വി കെ ജോസഫിനോടും ബംഗ്ളാദേശുകാര്‍ പുലര്‍ത്തുന്ന സ്നേഹത്തിന്‍റെേയും ബഹുമാനത്തിന്‍റേയും പ്രതിഫലനമാണിത്. ഒപ്പം ഒരുദിവസം 11 ബംഗ്ളാദേശ് ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ച ഏകമലയാളിയെന്ന ബഹുമതിക്ക് കൂടി വി.കെ.ജോസഫ് അര്‍ഹനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News