സഹനടി പോസ്റ്റ് ചെയ്ത സോനം കപൂറിന്റെ അര്‍ദ്ധ നഗ്ന വീഡിയോയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ കലാപം

മുംബൈ: ഇന്ത്യന്‍ സിനമിയിലെ മിന്നും താരങ്ങളിലൊരാളാണ് സോനം കപൂര്‍. ബോളിവുഡിലെ താരരാജാക്കന്‍മാര്‍ക്കൊപ്പമെല്ലാം മിന്നിതിളങ്ങുന്ന സോനം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരിലും മുന്നിലാണ്.

സോഷ്യല്‍ മീഡിയയില്‍ സോനത്തിന് നിരവധി ആരാധകരുണ്ട്. ഇന്ത്യയ്ക്ക് പുറത്തുപോലും സോനം കപൂറിന് ആരാധകരുണ്ട്. അതിനിടയിലാണ് സോനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പുതിയ ചിത്രമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ സഹതാരമായ സ്വര ഭാസ്‌കര്‍ പോസ്റ്റ ചെയ്ത സോനത്തിന്റെ വീഡിയോയാണ് വലിയ തോതില്‍ ചര്‍ച്ചയാകുന്നത്.

ബിക്കിനി അണിഞ്ഞാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വിമ്മിംഗ് പൂളിനരികെ വിശ്രമിക്കുന്ന സോനത്തിന്റെ ബിക്കിനി വീഡിയോ സ്വര തന്നെയാണ് ചിത്രീകരിച്ചത്.

ശേഷം സ്വര ഇത് ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സദാചാര ആങ്ങളമാര്‍ സോഷ്യല്‍ മീഡിയയില്‍ ഉണര്‍ന്നെണീക്കുകയായിരുന്നു.

ഇത്തരം വേഷം നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞു തുടങ്ങുന്ന സദാചാര ഘോഷണങ്ങള്‍ സോനത്തിന് മറ്റ് പല പണിയുമാണ് ചേരുന്നതെന്നു വരെയാണ് എത്തിനില്‍ക്കുന്നത്.

അതേസമയം വിമര്‍ശകര്‍ക്കു മറുപടിയുമായി സോനത്തിന്റെ ആരാധകരും കളത്തിലുണ്ട്. ഇത്തരം സദാചാര ആക്രമണങ്ങള്‍ രാജ്യം അറിയപ്പെടുന്ന കലാകാരിയോട് വേണ്ടെന്ന നിലപാടാണ് അവര്‍ പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News