സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു; റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് പൊതുജനതാല്‍പര്യം കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്.

ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു.

റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് പൊതുജനതാല്‍പര്യം കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി സഭയെ അറിയിച്ചു. ഉമ്മന്‍‌ചാണ്ടി വാങ്ങിയത് 2 കോടി 16 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍‌ചാണ്ടി അധികാരം ദുരുപയോഗിച്ചു  എന്നും കമ്മീഷന്‍ കണ്ടെത്തി.

റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി.

രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News