ഉമ്മന്‍ചാണ്ടിക്കെതിരെ രമേശിന്‍റെ ഒളിയമ്പോ; ജസ്റ്റിസ് ശിവരാജന്‍ ഏറാന്‍മൂളിയല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്റെ തുടർ നടപടികളെ പറ്റി ചർച്ച ചെയ്യാൻ യു ഡി എഫ് നേതാക്കൾ യോഗം ചേർന്നു . റിപ്പോർട്ടിനെ രാഷ്ട്രീയമായും , നിയമപരമായും നേരിടാൻ യോഗം തീരുമാനിച്ചു. FlR രജിസ്ട്രർ ചെയ്താലുടൻ കോടതിയെ സമീപിക്കാനാണ് UDF തീരുമാനം.

സോളാർ റിപ്പോർട്ട് പുറത്ത് വന്നയുടൻ പ്രതിപക്ഷ നേതാവിന്റെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട കൂടിയാലോചനകൾ ആണ് നടന്നത്. പ്രധാന നേതാക്കളും ആരോപന വിധേയരും ഒരുമിച്ച് ഇരുന്ന് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ഇതിനിടയിൽ മുതിർന്ന അഭിഭാഷകൻ ശ്രീകുമാർ ഉമ്മൻ ചാണ്ടിയെ കണ്ട് ആശയ വിനിമയം നടത്തി.

റിപ്പോർട്ടിൽ ഉള്ള പഴുതുകൾ ആയിരുന്നു ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. എന്നാൽ റിപ്പോർട്ടിലെ പരാമർശങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാതിന്റെ ആശങ്ക എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.

ഉച്ചയോടെ മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് നേതാക്കൾ ജസ്റ്റിസ് ശിവരാജനെ രൂക്ഷമായി വിമർശിച്ചു. സോളാർ റിപ്പോർട്ട് സമർപ്പിച്ച ശേഷം ശിവരാജന്റെ വീട്ടിലേക്ക് ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ അയച്ചത് സംശയകരമാണെന്ന് ചെന്നിത്തല ആരോപിച്ചു.

എന്നാൽ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി ജസ്റ്റിസ് ശിവരാജൻ എറാൻ മൂളിയല്ലെന്നും കൂട്ടിച്ചേർത്തു.
ഒരേ സമയം കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും എന്നാൽ അദ്ദേഹം ആരുടെയും ഏറാൻ മൂളിയല്ലെന്നും പറയുക വഴി പ്രതിപക്ഷ നേതാവിന് പോലും ശിവരാജൻ കമ്മീഷന്റെ പ്രവർത്തനത്തിന് ഫുൾ മാർക്ക കൊടുക്കേണ്ട ഗതികേടായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here