സിംഹങ്ങള്‍ക്ക് പിന്നാലെ യുവാക്കളുടെ ബൈക്ക് റൈഡ്; വീഡിയോ വൈറല്‍

ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹങ്ങളുടെ നേര്‍ക്ക് യുവാക്കളുടെ പരാക്രമം. സിംഹങ്ങള്‍ക്ക് പിന്നാലെ ബൈക്ക് ഓടിക്കുകയും അവയെ ഭയപ്പെടുത്തി ഓടിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ആണ്‍സിംഹങ്ങളും പെണ്‍സിംഹങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ സംഘത്തെയാണ് യുവാക്കളുടെ നാലംഗ സംഘം ബൈക്കോടിച്ച് ഭയപ്പെടുത്തിയത്. ബൈക്കിന്റെ വരവിലും ശബ്ദത്തിലും അസ്വസ്ഥരായി സിംഹങ്ങള്‍ ഓടുന്നത് വീഡിയോയില്‍ കാണാം.

ഗുജറാത്ത് വനം വകുപ്പ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News