ഒരിടത്തൊരിടത്ത്; സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം സമ്മാനിക്കാന്‍ യുടൂബ് ചാനല്‍

തൃശൂര്‍: സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം തുറന്ന് ഒരുപറ്റം ചെറുപ്പക്കാരുടെ യുടൂബ് ചാനല്‍. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ട്വിസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഒരിടത്തൊരിടത്ത് എന്ന പേരില്‍ ചാനല്‍ ആരംഭിച്ചത്.

കൃതികള്‍ ശബ്ദരൂപത്തിലാക്കി അപ്ലോഡ് ചെയ്യുന്നതിനാല്‍ യാത്രകളില്‍ പോലും ഇനി മലയാളികള്‍ക്ക് കഥകളാസ്വദിക്കാം. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ കഥകള്‍ക്കായി മലയാളത്തില്‍ ആരംഭിച്ച ആദ്യ യുടൂബ് ചാനല്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചു.

മുത്തശ്ശിക്കഥകള്‍ കേട്ടു വളര്‍ന്ന പ‍ഴയ തലമുറയ്ക്കും ആ ഭാഗ്യം ലഭിക്കാതെ പോയ പുതിയ കുട്ടികള്‍ക്കും കഥകളുടെ കലവറ തുറന്നിട്ടാണ് യുടൂബ് ചാനല്‍ എത്തിയത്. കേട്ടുമറന്ന കഥകള്‍ ആരംഭിക്കുന്ന ഒരിടത്തൊരിടത്ത് എന്ന പേരു തന്നെയാണ് ചാനലിനും നല്‍കിയത്.

എം.ടി വാസുദേവന്‍ നായരും, സേതുവും, എം മുകുന്ദനും തുടങ്ങി നവാഗതരായ സാഹിത്യകാരുടെ കഥകള്‍വരെ ശബ്ദരൂപത്തില്‍ ഇവിടെയുണ്ട്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ യുടൂബ് ചാനല്‍ മലയാളികള്‍ക്ക് സമര്‍പ്പിച്ചു.

തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ ട്വിസ്റ്റ് ഡിജിറ്റല്‍ മീഡിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇതിനു പിന്നില്‍. നാല്‍പ്പത്തിയഞ്ച് കഥകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.

തുടര്‍ന്നും പുതിയ കഥകള്‍ ഉള്‍പ്പെടുത്തി ചാനലിന്‍റെ ഉള്ളടക്കം വികസിപ്പിക്കും. പുതിയ എ‍ഴുത്തുകാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യംകൂടി ഇവര്‍ക്കുണ്ട്.

കഥാകൃത്തുക്കളുടെ ശബ്ദത്തില്‍ തന്നെയാണ് ഭൂരിഭാഗം കഥകളും ചാനലിലൂടെ ശ്രോതാക്കളിലേക്ക് എത്തുക. ആസ്വാദകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ഇനി ഇടവേളകളിലും വിശ്രമത്തിലും മാത്രമല്ല യാത്രകളിലും മലയാളികള്‍ക്ക് കഥകളാസ്വദിക്കാം.

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw/videos

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News