ഹിമാചലില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കനത്തു; റെക്കോഡ് പോളിംഗ്

ഹിമാചൽ പ്രദേശ് നിയമ സഭ തിരഞ്ഞെടുപ്പിൽ 74 ശതമാനം പോളിങ് . 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് 337 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സമാധാനപരമായിരുന്നു വോട്ടെടുപ്പ്.ഡിസംബർ 18 നാണ് വോട്ടെണ്ണൽ.

രാജ്യത്തെ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് ഒപ്പം വി വി പാറ്റ്‌ യന്ത്രങ്ങൾ കൂടി ഉപയോഗച്ചുള്ള നിയമ സഭ തിരഞ്ഞെടുപ്പാണ് ഹിമാചൽ പ്രദേശിൽ പൂർത്തിയായത് .

പല ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി വി പാറ്റും തകരാറിൽ ആയതിനാൽ പോളിങ് തടസ്സപ്പെട്ടു.ശൈത്യ കാലാവസ്ഥ കാരണം ആദ്യ മണിക്കൂറുകളിൽ മന്ദഗതിയിൽ നീങ്ങിയ പോളിങ് പിന്നീട് ശക്തി പ്രാപിച്ചു. 17850 പോലീസുകാരും 6500 കേന്ദ്ര സേന ങ്ങളുമാണ് സുരക്ഷ ചുമതല നിർവഹിച്ചത്.

65 സിറ്റിംഗ് എം എൽ എ മാർ ഉൾപ്പെടെ 337 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

മുഖ്യമന്ത്രി വീര ഭദ്ര സിംഗ്,മുൻ മുഖ്യ മന്ത്രിയും ബി ജെ പിയുടെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനർത്ഥിയുമായ പ്രേം കുമാർ ധുമൽ,ഡെപ്യൂട്ടി സ്പീക്കർ ജഗത് സിംഗ് നേഗീ,10 സംസ്ഥാന മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ മത്സര രംഗത്തുണ്ടായിരുന്നു.

കോൺഗ്രസ്സും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം.തലസ്ഥാന ജില്ലയായ ഷിംല ഉൾപ്പെടെ സി പി ഐ എം മത്സരിച്ച 14 മണ്ഡലങ്ങൾ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഗുജറാത്തിന് ഒപ്പം ഹിമാചലിലും ഡിസംബർ 18 നാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ.ഗുജറാത്ത് വോട്ടെടുപ്പ് പൂർത്തിയാകുന്ന ഡിസംബർ 14 വരെ ഹിമാചൽ എക്സിറ്റ് പോൾ ഫലങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.
ന്യൂസ് ബ്യുറോ ദില്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News