ലോക്കോ പൈലറ്റില്ലാതിരുന്ന ട്രെയിന്‍ എന്‍ജിന്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ തനിയേ കുതിച്ചു; സിനിമയെ വെല്ലുന്ന ബൈക്ക് ചേസിംഗിലൂടെ ജീവനക്കാരന്‍ ട്രെയിന്‍ നിര്‍ത്തിച്ചു

മംഗളൂരു : കര്‍ണാടകത്തില്‍ ലോക്കോ പൈലറ്റില്ലാതെ എന്‍ജിന്‍ 13 കിലോമീറ്റര്‍ ഓടി. എന്‍ജിന്‍ നിര്‍ത്താന്‍ ജീവനക്കാര്‍ പാഞ്ഞത് സിനിമയെ വെല്ലുംവിധം ബൈക്കില്‍.

കലബുര്‍ഗിയിലെ വാഡി റെയില്‍വേ സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ഉണ്ടായത്. പകല്‍ മൂന്നോടെയാണ് മുംബൈ മെയില്‍ ട്രെയിന്‍ വാഡിയില്‍ എത്തിയത്.

ഇലക്ട്രിക് എന്‍ജിനു പകരം ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് പിന്നീട് സോലാപ്പുരിലേക്കുള്ള യാത്ര പുനരാരംഭിക്കുക. ബുധനാഴ്ച പതിവുപോലെ എന്‍ജിന്‍ മാറ്റി.

തുടര്‍ന്ന് മൂന്നരയോടെ ഇലക്ട്രിക് എന്‍ജിനില്‍നിന്ന് ലോക്കോ പൈലറ്റ് ഇറങ്ങി. അതിനുശേഷം എന്‍ജിന്‍ തനിയെ മുന്നോട്ട് നീങ്ങുകയായിരുന്നു. ലോക്കോ പൈലറ്റിന് ഓടിക്കയറാന്‍ സാധിച്ചില്ല.

മണിക്കൂറില്‍ 30 കിലോ മീറ്ററായിരുന്നു വേഗം. വാഡി സ്റ്റേഷന്‍ അധികൃതര്‍ ഉടന്‍ അടുത്ത സ്റ്റേഷനില്‍ വിളിച്ച് എതിര്‍വശത്തുനിന്ന് ഇതേ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് തടഞ്ഞു.

പിന്നാലെ എത്തിയ ലോക്കോ പൈലറ്റ് എന്‍ജിനകത്ത് കയറി നിര്‍ത്തിയതോടെയാണ് ദുരന്തം ഒഴിവായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News