ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് വില്‍പ്പന ആരംഭിച്ചത്.

ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗ്യാലറി ടിക്കറ്റുകളും ഒന്നരമണിക്കൂറിനകം വിറ്റുതീര്‍ന്നു. 240 രൂപയാണ് ഗ്യാലറി ടിക്കറ്റിന്റെ നിരക്ക്. 10,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്.

17ന് ഉദ്ഘാടന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3,500 രൂപ വരെയാണ് നിരക്ക്.

ഗോള്‍ പോസ്റ്റിന് പിന്നിലെ ബി ഡി ബ്ളോക്കുകള്‍ക്ക് 500 രൂപയും സി ബ്ളോക്കിന് 700 രൂപയും നല്‍കണം. വിഐപി ബോക്സിന് സമീപമുള്ള എ, ഇ ബ്ളോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

വിഐപി ബോക്സിന് 3,500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്‍ ബോക്സിന് 10,000 രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയില്‍ എഫ്സിക്കെതിരായ മത്സരത്തിനും ഇതേ നിരക്കാണ്.

മറ്റു മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഗ്യാലറി-200, ബി,ഡി ബ്ളോക്ക്-400, എ, സി, ഇ ബ്ളോക്ക്-650, വിഐപി-2500, ഓണര്‍ ബോക്സ്-5000.

പുതിയ സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള ബ്ളാസ്റ്റേഴ്സ് ഐ ലീഗ് ക്ളബ്ബായ ഗോകുലം എഫ്സിയുമായി കോഴിക്കോട് നടത്താനിരുന്ന സൌഹൃദമത്സരം കൊച്ചിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News