സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം

കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം ഒരുങ്ങുന്നു. ഗൗരിയുടെ മരണത്തെ തുടര്‍ന്ന് റവന്യു, പൊലീസ് അധികാരികള്‍ ജില്ലയിലെ സക്ൂള്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം.

ശക്തി സെല്ല് എന്ന പേരില്‍ സ്‌കൂളുകളില്‍ ഈ മാസം തന്നെ കൗണ്‍സിലിംഗ് സംവിധാനം ആരംഭിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം അറിയിച്ചു.

ഗൗരിയുടെ ആത്മഹത്യയെ തുടര്‍ന്ന് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകര്‍ക്ക് കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിന് കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇത് ജില്ലയിലെ മറ്റ് സ്വകാര്യ സ്‌കൂളുകളിലും നടപ്പാക്കാനായാണ് ജില്ലകലക്ടറുടെയും, പൊലീസ് അധികാരികളുടെയും നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത്. എണ്‍പതിലധികം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക- മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ശക്തി സെല്ല് എന്ന പേരില്‍ സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം നടപ്പാക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഈ മാസം തന്നെ എല്ലാ സ്‌കൂളിലും ശക്തി സെല്ല് രൂപീകരിക്കും. ശക്തി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി അണ്‍എയ്ഡഡ് സ്‌കൂളുകളിലേയ്ക്കും വ്യാപിപ്പിക്കും. ശക്തി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേരാനും തീരുമാനമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News