ആരാധകരെ ഞെട്ടിച്ച് റായ് ലക്ഷ്മി; ജൂലി 2 വിലെ തകര്‍പ്പന്‍ ഗാനം തരംഗമാകുന്നു; ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു

മലയാളക്കരയില്‍ മിന്നിത്തിളങ്ങിയ റായ് ലക്ഷ്മി ഇന്ന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ്. കരുത്തുറ്റ സ്ത്രീകഥാപാത്രമായി റായ് ലക്ഷ്മിയെത്തുന്ന ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതീവ ഗ്ലാമറസായെത്തുന്ന സൂപ്പര്‍ നായികയുടെ വേറിട്ട കഥാപാത്രമാകും ജൂലി 2 വിലെന്നാണ് സൂചന. അതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കികൊണ്ട് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയത്.

ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി 2 പറയുന്നത്. നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News