പ്രശസ്ത ക്യാമറാമാന്‍ പ്രിയന്‍ അന്തരിച്ചു

പ്രശസ്ത തമി‍ഴ് സിനിമാ ഛായാഗ്രഹകന്‍ പ്രിയന്‍(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമി‍ഴ്സിനിമയിലെ ചരിത്രം തിരുത്തിക്കുറിച്ച പല ഹിറ്റുകള്‍ക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത്പ്രീയനായിരുന്നു.

ബാലുമഹേന്ദ്രയുടെ സഹായിയാണ് സിനിമാലോകത്തെ കടന്നുവന്നത്. തന്‍റെ മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം.

സിങ്കം1,2,3, ജില്ല, വേലായുധം, സ്വാമി, അയ്യ തുടങ്ങി ക്യാമറക്ക് പിന്നില്‍ നിന്ന നിരവധി ചിത്രങ്ങള്‍ തമി‍ഴ് ബോക്സോഫീസിലെ ഹിറ്റുകളായിരുന്നു. പ്രിയന്‍റെ വേര്‍പാടില്‍ തമി‍ഴ്സിനിമാ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here